വസ്തുതകള്‍ക്ക് നിരക" /> വസ്തുതകള്‍ക്ക് നിരക"/>

"മഞ്ജു വാര്യര്‍ WCCവിട്ടു, വിമന്‍ ഇന്‍ സിനിമ കലക്ടീവ് പിളരാന്‍ പോകുന്നു"

Oneindia Malayalam 2018-01-04

Views 338

No Split In Women In Cinema Collective
വസ്തുതകള്‍ക്ക് നിരക്കാത്ത വ്യക്തിപരമായ അധിക്ഷേപം പാര്‍വ്വതിയോ ഡബ്ല്യൂസിസിയോ മമ്മൂട്ടിക്കെതിരെയോ മറ്റാര്‍ക്കെതിരെയോ നടത്തിയിട്ടില്ല. വസ്തുതാപരമാ വിമര്‍ശനങ്ങളാണ് വ്യക്തിവിരോധമെന്ന പേരില്‍ വളച്ചൊടിക്കപ്പെടുന്നത്. വനിതാ സംഘടന തങ്ങളുടെ പേജില്‍ പങ്കുവെച്ച ലേഖനവും അത്തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതിന്റെ പേരില്‍ ഡബ്ല്യൂസിസിയില്‍ പൊട്ടിത്തെറി എന്ന തരത്തില്‍ പ്രചാരണങ്ങളും നടക്കുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയോട് താരസംഘടനയായ അമ്മ നീതി കാണിക്കുകയുണ്ടായില്ല. കേസിലെ പ്രതിയായ ദിലീപിനൊപ്പം ശക്തമായും പേരിന് വേണ്ടി മാത്രം നടിക്കൊപ്പവും എന്നതായിരുന്നു അമ്മയുടെ ലൈന്‍. ഈ നിലപാടിനോട് വിയോജിച്ച് കൊണ്ടാണ് മഞ്ജു വാര്യരും റിമ കല്ലിങ്കലും ദീദി ദാമോദരനും പാര്‍വ്വതിയും സജിത മഠത്തിലുമെല്ലാം ചേര്‍ന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് രൂപം കൊടുത്തത്. രാജ്യത്തെ സിനിമാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു ആ നീക്കം. ദിലീപ് ഫാന്‍സിനും മറ്റ് എംസിപിക്കാര്‍ക്കും മാത്രമാണ് ഈ നീക്കം ദഹിക്കാതെ പോയത്. വനിതാ സംഘടനയെ ആക്രമിക്കാന്‍ തക്കം പാര്‍ത്ത് നടന്നവര്‍ക്ക് വീണുകിട്ടിയ അസുലഭ മുഹൂര്‍ത്തമായിരുന്നു പാര്‍വ്വതിയുടെ കസബ വിമര്‍ശനം. സിനിമയുടെ പ്രമേയത്തെ വിമര്‍ശിച്ചത് മമ്മൂട്ടിക്കെതിരെ എന്നാക്കി മാറ്റി ഫാന്‍സുകാര്‍. പാര്‍വ്വതിക്കെതിരെ തുടങ്ങിയ ആക്രമണം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് നേര്‍ക്കാണ്. ആ സംഘടനയ്ക്ക് താഴിടുക എന്നത് ആരുടെയൊക്കെയോ അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലാണ് നൂറ് കണക്കിന് ഫേക്ക് ഐഡികളില്‍ നിന്നടക്കം സംഘടിതമായ ആക്രമണം നടക്കുന്നത്. മമ്മൂട്ടിക്ക് നേരെ വിമര്‍ശനമുന്നയിക്കുന്ന ലേഖനം പങ്കുവെച്ചതാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS