Mammootty's Masterpiece To Release Tomorrow
ഒരിടവേളക്ക് ശേഷം മമ്മൂക്കയുടെ മാസ്സ് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആ കാത്തിരിപ്പിന് അധികം ദൈർഘ്യമില്ല. നാളെയാണ് മമ്മൂട്ടിയുടെ മാസ്റ്റർപീസ് പ്രേക്ഷകരിലേക്കെത്തുന്നത്. അജയ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിര തന്നെയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ഓണത്തിനെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ പരാജയത്തില്‍ നിന്നുള്ള കുതിപ്പായിരിക്കും മാസ്റ്റര്‍പീസ്. അതിനിടെ സിനിമയിലെ മമ്മൂട്ടിയെ കുറിച്ച് സഹതാരങ്ങള്‍ക്ക് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമ മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ്. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ പല യുവതാരങ്ങളും അണിനിരക്കുന്നുണ്ട്.