2019ലും ബിജെപി, മോദി തന്നെ! | Oneindia Malayalam

Oneindia Malayalam 2017-12-16

Views 1

Times Of India Survey on BJP and Narendra Modi

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്തിത്തിയും രാഹുല്‍ ഗാന്ധിയെ ഇകഴ്ത്തിയും ടൈംസ് ഓഫ് ഇന്ത്യ സർവേ. ബിജെപി അധികാരത്തിലേറിയ ശേഷം ദേശീയ മാധ്യമങ്ങളില്‍ മിക്കതും ഭരണകൂടത്തോട് വലിയ വിധേയത്വം കാണിക്കുന്നുണ്ട്. ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയേല്‍ക്കുന്ന ദിവസത്തെ ഈ സര്‍വ്വേ ഫല പ്രഖ്യാപനം അതുകൊണ്ട് തന്നെ യാദൃശ്ചികമെന്ന് കരുതാനുമാവില്ല. ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നരേന്ദ്ര മോദിയാണ് രാജ്യത്ത് ഇന്നുള്ള ഏറ്റവും ജനപ്രിയനായ നേതാവ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ഒന്‍പത് ഭാഷകളിലെ വിവിധ മാധ്യമവിഭാഗങ്ങളാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയത്. അഞ്ച് ലക്ഷത്തോളം പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 79 ശതമാനം പേരും മോദിക്കൊപ്പമാണ് എന്നാണ് റിപ്പോര്‍ട്ട്.

Share This Video


Download

  
Report form
RELATED VIDEOS