ഗുജറാത്തില്‍ BJPയെ കാത്തിരിക്കുന്നത് വൻ തോല്‍വി? | Oneindia Malayalam

Oneindia Malayalam 2017-12-14

Views 1

Gujarat Polls: BJP Might Get a Rude Shock, says Yogendra Yadav

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഗുജറാത്തില്‍ തോല്‍ക്കുക അല്ലെങ്കില്‍ തിരിച്ചടി നേരിടുക എന്നത് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ദുസ്വപ്നങ്ങളില്‍ പോലുമുണ്ടാകില്ല. ബിജെപിയുടെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നാണ് മോദിയുടെ സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ഗുജറാത്ത്. പല പ്രവചനങ്ങളിലും ബിജെപി സംസ്ഥാനത്ത് തിരിച്ചടി നേരിടുമെന്ന് പ്രവചിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോഴിതാ പുതിയൊരു പ്രവചനം കൂടി പുറത്തുവന്നിരിക്കുകയാണ്. നത്ത പരാജയമാണ് ഗുജറാത്തില്‍ ബിജെപിയെ കാത്തിരിക്കുന്നത് എന്നാണ് ആംആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. മൂന്ന് സാധ്യതകളാണ് യോഗേന്ദ്ര യാദവ് മുന്നോട്ട് വെച്ചിരിക്കുന്നത്. മൂന്നും കോണ്‍ഗ്രസ്സിന് അനുകൂലവും ബിജെപിക്ക് പ്രതികൂലവുമാണ്. ആദ്യത്തെ സാധ്യത ഇങ്ങനെയാണ്. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് ലഭിക്കുക 86 സീറ്റുകള്‍ മാത്രമാണ്. വോട്ട് ശതമാനമാകട്ടെ 43 ശതമാനവും.

Share This Video


Download

  
Report form
RELATED VIDEOS