കണ്ണൂരില്‍ ബസ് അപകടം: 3 മരണം | Oneindia Malayalam

Oneindia Malayalam 2017-12-12

Views 297

3 People Killes As Bus Falls Into River In Kannur

കണ്ണൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. പെരിങ്ങത്തൂരിലാണ് സംഭവം. നിർത്തിയിട്ട ബസാണ് പുഴയിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. കൂത്തുപറമ്പ് സ്വദേശികളായ പ്രജിത്ത്, ജിതേഷ്, ഹേമലത എന്നിവരാണ് മരിച്ചത്. ബസ് ഡ്രൈവറായ കതിരൂര്‍ സ്വദേശി ദേവദാസിനു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാംഗ്ലൂരില്‍ നിന്നെത്തിയ ലാമ ബസ്സാണ് അപകടത്തില്‍ പെട്ടത്. പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്കു വീഴുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് തലശ്ശേരിയിലേക്കു വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടം നടക്കുമ്പോള്‍ നാലു പേര്‍ മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ. ഇതില്‍ ഡ്രൈവറൊഴികെ മൂന്നു പേരും മരിക്കുകയും ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS