ചരിത്രമാകാൻ മമ്മൂക്കയുടെ CBI, റിലീസിന് മുൻപേ റെക്കോർഡ് | filmibeat Malayalam

Filmibeat Malayalam 2017-12-12

Views 391

CBI Fifth Edition Will Start Rolling Soon

പണ്ടൊക്കെ ഒരു സിനിമ റിലീസ് ചെയ്തതിന് ശേഷം റെക്കോർഡിടുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ റിലീസിന് മുൻപെ റെക്കോർഡ് ഇടുന്നതാണ് ട്രെൻഡ്.അതിന് ഉദാഹരണങ്ങളാണ് ഒടിയനും വില്ലനുമെല്ലാം. അണിയറയില്‍ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം ചിത്രീകരണത്തിമന് മുമ്പേ റെക്കോര്‍ഡിട്ടാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സിബിഐ അഞ്ചാം ഭാഗമാണ് അണിയറയില്‍ ഒരുങ്ങുമ്പോഴേ റെക്കോര്‍ഡിട്ട് ചരിത്രത്തില്‍ ഇടം നേടുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രമാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. 1988ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയെ നായകനാക്കി നാല് ഭാഗങ്ങള്‍ ഇതിനോടകം പുറത്തിറങ്ങി. സിബിഐ പരമ്പരയില്‍ അഞ്ചാം ഭാഗം ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമാകുന്നു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും എസ്എന്‍ സ്വാമി തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് കെ മധു പ്രഖ്യാപിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS