പ്രതിഫലം കേട്ട് കണ്ണ് തള്ളിപ്പോയ അശ്വതി ശ്രീകാന്ത് | filmibeat Malayalam

Filmibeat Malayalam 2017-12-09

Views 2K

Anchor Aswathy Sreekanth About Her Remuneration

മലയാളത്തിലെ അവതാരകമാരുടെ പ്രതിഫലത്തിൻറെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. രഞ്ജിനി ഹരിദാസ്, റിമി ടോമി തുടങ്ങി മലയാളത്തിലെ മിനിസ്ക്രീൻ അവതാരകമാർക്ക് കിട്ടുന്ന പ്രതിഫലത്തിൻറെ കണക്കുകളാണ് പുറത്തുവന്നത്. എല്ലാവർക്കും ഞെട്ടിക്കുന്ന പ്രതിഫലമാണ് കിട്ടുന്നത് എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ തൻറെ പ്രതിഫലം കേട്ട് അവതാരക അശ്വതി ശ്രീകാന്ത് ഞെട്ടിപ്പോയിരിക്കുകയാണ്. ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയുടെ അവതാരകയാണ് അശ്വതി. പരിപാടിക്ക് 45 ലക്ഷം രൂപയാണ് അശ്വതി പ്രതിഫലം വാങ്ങുന്നത് എന്നായിരുന്നു വാർത്തകള്‍. നിങ്ങളറിഞ്ഞോ...നമ്മ വേറെ ലെവല്‍ ആയിട്ടാ... സൂപ്പര്‍ സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!! അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ. ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം എന്നുമാണ് അശ്വതി ഫേസ്ബുക്കിലൂടെ പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS