Saudi Arabia, allies snub Qatar at crisis-hit Gulf summit
ഈ വർഷം നടന്ന ജിസിസി ഉച്ചകോടി നീണ്ടുനിന്നത് വെറും 15 മിനിട്ട് മാത്രം. ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യോഗം ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില് നിലനില്‍ക്കുന്ന നയതന്ത്ര പ്രതിസന്ധിയെത്തുടർന്നാണ് യോഗം വെട്ടിച്ചുരുക്കിയത്. ഖത്തറും സൌദിയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുക്കുമോ എന്നായിരുന്നു ലോക രാജ്യങ്ങള്‍ക്ക് അറിയേണ്ടത്. എന്നാല്‍ അതുണ്ടായില്ല. ഖത്തറിനെ പ്രതിനിധീകരിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തന്നെ യോഗത്തിനെത്തി.അതേസമയം, സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സല്‍മാന്‍ രാജാവ് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ അദ്ദേഹം വന്നില്ല. പകരം പ്രതിനിധിയെ പറഞ്ഞയച്ചു. യുഎഇയുടെയും ബഹ്‌റൈന്റെയും ഭരണാധികാരികളും എത്തിയില്ല. വന്നത് ഖത്തറിന്റെയും ഒമാന്റെയും നേതൃത്വം മാത്രം. ഖത്തറിനെതിരേ ഉപരോധം ചുമത്തിയ രാജ്യങ്ങളൊന്നും ജിസിസി യോഗത്തില്‍ പരിപൂര്‍ണമായി പങ്കെടുത്തില്ലെന്ന് പറയാം. ഒമാന്‍ ഇതുവരെ പക്ഷം പിടിച്ചിട്ടില്ല. ഈ യോഗത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കുവൈത്ത് കരുതിയത്. പക്ഷേ, പ്രശ്‌നം രൂക്ഷമാകുകയാണ് ചെയ്തിരിക്കുന്നത്.