ഇനി ശബ്ദമില്ലാ ബുള്ളറ്റുകളുടെ കാലം | Oneindia Malayalam

Oneindia Malayalam 2017-12-05

Views 747


Royal Enfield May Sacrifice its Signature To Save The Planet

ഏതൊക്കെ ബൈക്ക് വിപണിയിലെത്തിയാലും ബുള്ളറ്റിൻറെ കല ഒന്ന് വേറെ തന്നെയാണ്. ബൈക്ക് എന്നാല്‍ ബുള്ളറ്റ് ആണ് എന്നാണ് ബുള്ളറ്റ് ഒരു തവണ ഓടിച്ചുനോക്കിയവർ പറയുന്നത്. ആ എടുപ്പിനും ചന്തത്തിനും ഒപ്പം വാഹനം വരുമ്പോഴുള്ള പ്രത്യേക സൌണ്ടും എടുത്തുപറയണം. അകലെ നിന്നുപോലും ആ കുടു കുടു ശബ്ദം തിരിച്ചറിയാനാകും. ബുള്ളറ്റിൻറെ സിഗ്നേച്ചർ അല്ലെങ്കില്‍ ഐഡൻറിറ്റി ആണ് ആ കുടു കുടു ശബ്ദം എന്ന് വേണമെങ്കില്‍ പറയാം. 2030ഓടെ പൂർണമായും ഒരു ഇലക്ട്രിക് ബൈക്കായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ബുള്ളറ്റ്. അതിന് മുന്നോടിയായി ഇലക്ട്രിക് മോട്ടോർ ഘടിപ്പിക്കുകയാണ് പുതിയ ബുള്ളറ്റുകളില്‍. വാഹനങ്ങളുടെ ശബ്ദ മലിനീകരണം കുറക്കുന്നതിനുള്ള സർക്കാർ നീക്കങ്ങളോട് സഹകരിച്ചുകൊണ്ടാണ് റോയല്‍ എൻഫീല്‍ഡ് മനസ്സില്ലാ മനസ്സോടെ ഈ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. പഴയ ബുള്ളറ്റിൻറെ പ്രൌഢിയും ഭാരവും പുതിയ ബുള്ളറ്റുകള്‍ക്കില്ലെന്ന ആരോപണങ്ങള്‍ സജീവമാണ്. അതിനിടെ തന്നെയാണ് ആ പഴയ കുടു കുടു ശബ്ദവും ഇല്ലാതാകുന്നത്.

Share This Video


Download

  
Report form