Anushka Shetty Is Possesive About Prabhas
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ് അനുഷ്കയും പ്രഭാസും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുകയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പക്ഷേ ഇത്തരം വാര്‍ത്തകള്‍ ഒരിക്കലും ഇരുവരെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്‌ക പൊസസ്സീവാണെന്നും താരത്തിന്റെ ഫോണ്‍ പരിശോധിക്കാറുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രഭാസിന് വരുന്ന ഫോണ്‍ കോളിനെക്കുറിച്ച് താരം ചോദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാപ്പരാസികള്‍ പറയുന്നത് പോലെ ഇനി ശരിക്കും അനുഷ്കക്ക് പ്രഭാസിനോട് പ്രണയമാണോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. പ്രഭാസിന്റെ ഫോണ്‍ അനുഷ്‌ക പരിശോധിക്കാറുണ്ടെന്നും പാപ്പരാസികള്‍ പറയുന്നു. ഫോണ്‍ കോള്‍ വരുന്നതിനിടയില്‍ മറുവശത്ത് ആരാണെന്നതിനെക്കുറിച്ച് അനുഷ്‌ക പ്രഭാസിനോട് ചോദിക്കാറുമുണ്ടത്രേ.