തിരുട്ടുപയലേ ടു എന്ന ചിത്രത്തെ സംബബന്ധിച്ചാണ് ഇപ്പോള്‍ അമല പോളിനെതിരെ വിവാദങ്ങളും വിമര്‍ശനങ്ങളും. അമല പൊക്കിള്‍ കാണിച്ചുകൊണ്ടെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, അതിലും ഗ്ലാമറായി ചിത്രത്തിന്റെ പുതിയ ട്രെയിലര്‍.2006 ല്‍ ജീവനെയും സോണിയ അഗര്‍വാളിനെയും അബ്ബാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സുസി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടുപയലേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് തിരുട്ടുപയലേ ടു. അമല നായികയാകുന്ന ചിത്രത്തില്‍ ബോബി സിംഹയും പ്രസന്നയുമാണ് നായകന്മാരായി എത്തുന്നത്. സാരിയില്‍ അല്മധികം ഗ്ലാമറായിട്ടാണ് അമല പോള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെത്തിയത്. എന്നാല്‍ വിവാദങ്ങളെയൊന്നും അമല കാര്യമാക്കിയില്ല. തന്റെ പൊക്കിള്‍ സിനിമാ ലോകത്ത് ഇത്രയും വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്നാണ് വിഷയത്തെ കുറിച്ച അമല പ്രതികരിച്ചത്. അമലയുടെ ഗ്ലാമറിനപ്പുറം മികച്ച ആക്ഷന്‍ രംഗങ്ങളും ട്രെയിലറില്‍ കാണാം.