BJP വിടുന്നു, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് | Oneindia Malayalam

Oneindia Malayalam 2017-11-29

Views 717

Once again the report regarding Varun Gandhi, son of late Sanjay Gandhi and Union minister Maneka Gandhi, likely to join the Congress is doing the rounds in the media.

മനേകാ ഗാന്ധിയുടെ മകനായ വരുണ്‍ ഗാന്ധി ഒരു കാലത്ത് ബിജെപിയുടെ തീപ്പൊരി നേതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ വരുണ്‍ നടത്തിയ പ്രസംഗങ്ങള്‍ വലിയ ചർച്ചയായിരുന്നു. വരുണ്‍ ബിജെപി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുകയാണ് എന്നാണ് റിപ്പോർട്ടുകള്‍. നിലവില്‍ ബിജെപി എംപിയാണ് വരുണ്‍. പാർട്ടിയില്‍ നരേന്ദ്രമോദിക്കെതിരെയും അധ്യക്ഷൻ അമിത് ഷാക്കെതിരെയും വരുണ്‍ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാർട്ടി നിലപാടുകളെയും നരേന്ദ്രമോദി സർക്കാരിനെയും പരസ്യമായി തന്നെ വരുൺ ഗാന്ധി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്. പാർട്ടി നേതൃത്വവുമായുള്ള ശീതസമരം കാരണമാണ് വരുൺ ഒതുങ്ങിപ്പോയതെന്നാണ് റിപ്പോർട്ടുകൾ. ഇത് തന്നെയാണ് വരുൺ കോണ്‍ഗ്രസിലേക്ക് മാറാനുള്ള കാരണവും. അടുത്ത മാസത്തോടെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ടാകാനാണ് സാധ്യത. ഇതോടെ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചേക്കേറും എന്നാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോർട്ട്.

Share This Video


Download

  
Report form
RELATED VIDEOS