കുറ്റപത്രം: പൊലീസ് തലപ്പത്ത് ഭിന്നത | Oneindia Malayalam

Oneindia Malayalam 2017-11-22

Views 170

Malayalam actor dileep has been named the eighth accused in the charge sheet in February 17 case.

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ പ്രമുഖനടി ആക്രമിക്കപ്പെടുന്നത്. അന്ന് മുതല്‍ ഇന്ന് വരെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്. ഏറെ വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവിലാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്. പോലീസ് ഉന്നതര്‍ക്കിടയില്‍ കുറ്റപത്രം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. കുറ്റപത്രത്തില്‍ എട്ടാം പ്രതിയാണ് ദിലീപ്. പള്‍സർ സുനിയാണ് ഒന്നാം പ്രതി. നേരത്തെ നടനെ ഒന്നാം പ്രതിയാക്കാനായിരുന്നു പൊലീസ് ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് എട്ടാം പ്രതിയാക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഏതറ്റംവരെ പോകാനുള്ള പണവും സ്വാധീനവും ഉള്ള വ്യക്തിയാണ് ദിലീപ്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതി വരെ പോയാലും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടക്കും.

Share This Video


Download

  
Report form
RELATED VIDEOS