Pranav Mohanlal will make his debut in the film industry with a courageous character in the movie Aadhi directed by Jeethu Joseph.
പരിക്കേറ്റതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ആദിയുടെ ചിത്രീകരണം പ്രണവ് മോഹൻലാല്‍ പൂർത്തിയാക്കി. ഷൂട്ടിങ് അവസാനിക്കാൻ ഒരു ദിവസമുള്ളപ്പോള്‍ ചിത്രത്തിന് വേണ്ടി ഒരു ഗ്ലാസ് തകർക്കുന്ന സീൻ ചിത്രീകരിക്കുന്നതിനിടെയാണ് പ്രണവിൻറെ കയ്യില്‍ മുറിവേറ്റത്. ഹൈദരാബാദ്, ബംഗളുരു, എറണാകുളം എന്നിവിടങ്ങളിലായ100 ദിവസം കൊണ്ടാണ് ആദിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആശീർവാദ് സിനിമാസിൻറെ ബാനറില്‍ ആൻറണി പെരുമ്പാവൂർ നിർമിച്ച് ജീത്തു ജോസഫ് രചനയും സംവിധായവും നിർവഹിക്കുന്ന ആദിക്ക് വേണ്ടി പ്രണവ് പാർക്കർ പരിശീലച്ചതൊക്കെ വലിയ വാർത്തയായിരുന്നു. ഫ്രാൻസില് നിന്നെത്തിയ ഒരു സംഘമാണ് ആക്ഷൻ സീനുകള്‍ ഒരുക്കിയത്. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് പ്രണവ് ചാടുന്ന രംഗം ചിത്രത്തിലുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അഞ്ച് തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും ശരിയായില്ല. അപ്പോഴാണ് സംവിധായകന്‍ മറ്റൊരു നിര്‍ദേശവുമായി എത്തിയത്.
നാലഞ്ച് തഴണ റിഹേഴ്‌സല്‍ നടത്തിയിട്ടും പ്രണവിന്റെ ചാട്ടം ശിയാവാതെ വന്നപ്പോള്‍ ഈ രംഗം പിന്നീട് ചിത്രീകരിക്കാമെന്നായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആ രംഗം അന്ന് തന്നെ ചിത്രീകരിക്കാമെന്ന നിലപാടിലായിരുന്നു പ്രണവ്.