ടെസ്റ്റ് മതിയാക്കിയെങ്കിലും ധോണിയുടെ ആത്മാര്‍ത്ഥതക്ക് കുറവില്ല | Oneindia Malayalam

Oneindia Malayalam 2017-11-10

Views 49

Dhoni Checks Eden Garden pitch as Virat Kohli's India face Sri Lanka
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ധോണിക്ക് ഇപ്പോഴും ടെസ്റ്റിനോട് പ്രിയം തന്നെ. നവംബര്‍ 16നാണ് ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. കഴിഞ്ഞ ദിവസം പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ ധോണി പിച്ച് പരിശോധിച്ചു. മുന്‍ താരം കപില്‍ ദേവുമൊത്ത് ഒരു പരസ്യചിത്രീകരണത്തിന്റെ ഭാഗമായാണ് ധോനി കൊല്‍ക്കത്തയിലെത്തിയത്. ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയുമായി സംസാരിച്ച ധോനി പിച്ചിനെ പ്രശംസിക്കാനും ഇന്ത്യന്‍ ടീമിന് ആശംസ അറിയിക്കാനും മറന്നില്ല. മുന്‍ താരം കപില്‍ ദേവുമൊത്ത് ഒരു പരസ്യചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ധോണി കൊല്‍ക്കത്തയിലെത്തിയത്. ട്വന്‍റി 20യില്‍ നിന്നും ധോണി വിരമിക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നതിനിടയിലാണ് ധോണിയുടെ പിച്ച് പരിശോധന. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20യുമാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

Share This Video


Download

  
Report form
RELATED VIDEOS