അടുത്ത മമ്മൂട്ടി ചിത്രം എപ്പോള്‍? | filmibeat Malayalam

Filmibeat Malayalam 2017-11-08

Views 586

Mammootty has got lot of projects. But none of them got any release date.

പുലിമുരുകന് ശേഷം മമ്മൂട്ടിയോട് ആരാധകർ ഏറ്റവുമധികം ചോദിച്ച ചോദ്യം ഒരുപക്ഷേ എന്നാണ് ഒരു ബിഗ് ബജറ്റ് ചിത്രം എത്തുക എന്നതാണ്. ഈ പരാതിയും ചോദ്യവുമെല്ലാം മമ്മൂട്ടി മാറ്റിയിരിക്കുകയാണ്. കൈ നിറയെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ മമ്മൂട്ടിക്ക്. ഒന്നിന് പിറകെ ഒന്നായി ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഏതൊക്കെ എപ്പോഴൊക്കെ റിലീസ് ചെയ്യുമെന്ന് യാതൊരു വ്യക്തതയുമില്ല. ചിത്രീകരണം തുടങ്ങി വെക്കുന്നുണ്ടെങ്കിലും ഒന്നും പൂർത്തിയാക്കുന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടി ചിത്രങ്ങള്‍ അടുത്തൊന്നും റിലീസിനുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. നവംബറില്‍ തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസ് മാറ്റി. മാസ്റ്റര്‍പീസിന്റെ റിലീസ് ക്രിസ്തുമസിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ചിത്രീകരണം പൂര്‍ത്തിയായിരുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് നവംബര്‍ റിലീസായി തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS