80 Year Old Man Marry 15 Year Old Girl
എണ്‍പത്കാരന്‍ പതിനഞ്ചുകാരിയെ വിവാഹം ചെയ്ത വീഡിയോ വൈറല്‍ ആകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഏത് രാജ്യത്താണ് സംഭവമെന്ന് വ്യക്തമല്ല. ചടങ്ങില്‍ പങ്കെടുക്കുന്നവരെയും ദൃശ്യങ്ങളില്‍ കാണാം. വസ്ത്രധാരണത്തില്‍ നിന്നും അറബ് രാജ്യമാണെന്നാണ് പലരും അനുമാനിക്കുന്നത്. എന്തായാലും വീഡിയോക്ക് താഴെ പലതരത്തിലുള്ള കമന്‍റുകളും വരുന്നുണ്ട്. ഇയാള്‍ക്ക് ഈ പ്രായത്തില്‍ ഇതിന്‍റെ ആവശ്യമുണ്ടോ എന്ന് പലരും ചോദിക്കുന്നു. ആ പെണ്‍കുട്ടിയുടെ അവസ്ഥയെ കുറിച്ചാണ് മറ്റ് ചിലരുടെ ദുഃഖം. ഇതാദ്യമായല്ല ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്തുവരുന്നത്. അറബി കല്യാണമെന്ന പേരില്‍ നമ്മുടെ രാജ്യത്തു നിന്നും പ്രായപൂര്‍ത്തിയാകാത്ത പല പെണ്‍കുട്ടികളെയും ഷെയ്ക്കുമാര്‍ വിവാഹം ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഹൈദരാബാദില്‍ നിന്നും ഒരു സംഘത്തെ ഈ വര്‍ഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൃദ്ധന്‍മാര്‍ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.