Rahul Gandhi, Aikido Black Belt; Photoes Goes Viral
കഴിഞ്ഞ ദിവസം ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗുമായുള്ള സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധി താന്‍ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ രാഹുല്‍ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യസ്പന്ദനയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നേരത്തെ യുവാക്കള്‍ക്ക് പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമുറകളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ബ്ലാക്ക് ബെല്‍റ്റാണെന്നു പറഞ്ഞത് വ്യാജമാണെന്നും ഐകിഡോ പരിശീലിച്ചിട്ടുണ്ടെന്ന് പറയുന്നത് കള്ളമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്തായാലും ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ ക്കും സമ്മിശ്ര പ്രതികരണമാണ്. ഭരത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുക ആയിരുന്നു.