Mammootty's Upcoming Movie Named 'Unda'
മമ്മൂട്ടിയുടേത് അണിയറയില്‍ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. ഉണ്ട എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് പോലെ തന്നെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത മമ്മൂട്ടിയുടെ ഉണ്ടയ്ക്കുണ്ട്. കഥാപാത്രങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. അങ്കിള്‍ എന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പരോള്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങള്‍