Nazriya Nazim Makes Film Comeback
ബാലതാരമായി തുടങ്ങി നായികയായ നസ്രിയക്ക് മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ മുഴുവന്‍ ആരാധകരുണ്ട്. ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവ് കാത്തിരുന്ന ആരാധകരോട് ഒടുവില്‍ നസ്രിയ തന്നെ അക്കാര്യം പറഞ്ഞിരിക്കുകയാണ്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ തന്റെ പുതിയ സിനിമയെ കുറിച്ച് നസ്രിയ വ്യക്തമാക്കിയത്. എപ്പോഴാണ് അടുത്ത സിനിമ എന്ന് എവിടെ പോയാലും എല്ലാവരും ചോദിക്കുമായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരം ഇവിടെയുണ്ട്. പൃഥ്വിരാജിനും പാര്‍വതിയ്ക്കുമൊപ്പം ഞാനും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഉണ്ടാവുമെന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലായിരുന്നു അവസാനമായി നസ്രിയ അഭിനയിച്ചിരുന്നത്.