Ban Friday namaz at Taj Mahal or allow Hindus to pray there too: RSS affiliate
താജ്മഹലില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ജുമാ നിസ്‌കാരം നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് ഹിസ്റ്ററി വിങ് സംഘ് അഖില്‍ ഭാരതീയ് ഇതിഹാസ്. താജ്മഹല്‍ ഇന്ത്യയുടെ പാരമ്പര്യം ആണെന്ന് പിന്നെ എന്തിനാണ് മുസ്‌ലീങ്ങളുടെ മതപരമായ സ്ഥലമായി അവിടം ഉപയോഗിക്കാന്‍ അനുവദിക്കുന്നതെന്ന് സംഘടനയുടെ ദേശീയ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഡോ. ബാല്‍മുകുന്ദ് പാണ്ഡെ ചോദിക്കുന്നു. സ്‌ലീങ്ങള്‍ക്ക് നിസ്‌കാരത്തിന് അനുമതി നല്‍കുകയാണെങ്കില്‍ അവിടെ ഹിന്ദുക്കള്‍ക്ക് ശിവപ്രാര്‍ത്ഥന നടത്താനുള്ള സൗകര്യം കൂടി അനുവദിക്കണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു. ഇന്ത്യാടുഡേയോട് ആയിരുന്നു പാണ്ഡെയുടെ പ്രതികരണം. കഴിഞ്ഞ ദിവസം താജ്മഹലിന് മുന്നില്‍ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ ശിവ പ്രാര്‍ത്ഥന നടത്തിയിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സേമിന്റെ പരാമര്‍ശം വിവാദമായിരുന്നു. തേജോമഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹലെന്ന വാദവുമായി ബി.ജെ.പി എം.പി വിനയ് കട്യാരും രംഗത്തെത്തിയിരുന്നു.