ഫേസ്ബുക്കില്‍ ആരാധകരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തവരുടെ എണ്ണം വ്യാഴാഴ്ച 50 ലക്ഷം കടന്നു. മലയാളത്തിലെ നടന്മാരില്‍ ഇത് റെക്കോര്‍ഡാണ്. രണ്ടാംസ്ഥാനത്തുള്ള നിവിന്‍ പോളിക്ക് 45.8 ലക്ഷവും മൂന്നാംസ്ഥാനത്തുള്ള മോഹന്‍ലാലിന് 44.15 ലക്ഷവും ഫേസ്ബുക്ക് ലൈക്കുകളുണ്ട്. നടന്മാരില്‍ നാലാമതുള്ള മമ്മൂട്ടിക്ക് 36.9 ലക്ഷം ലൈക്കുകളാണ് ഫേസ്ബുക്ക് പേജില്‍ ഉള്ളത്.