Police on Monday recorded the statements of actor and MLA Mukesh and Aluva MLA Anwar Sadath in the sensational case of abduction and attack on an actress in Kochi.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ എംഎല്‍എമാര്‍ എല്ലാവരും തിരുവനന്തപുരത്താണ്. ഇതിനെത്തുടര്‍ന്നാണ് അന്വേഷണം സംഘം തലസ്ഥാനത്തേക്ക് എത്തിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ചോദിച്ചതായി മുകേഷ് പറഞ്ഞു.