Hartal In Kannur District | Oneindia Malayalam

Oneindia Malayalam 2017-07-12

Views 1

An RSS office at Payyannur in Kannur was tuesday night vandalised allegedly by CPM workers. No one was inside it at the time of the incident, police said.

പയ്യന്നൂര്‍, രാമന്തളി പ്രദേശങ്ങളില്‍ സിപിഎം ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തിനിടെ നടന്ന ബോംബേറില്‍ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും അക്രമം നടന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ രാമന്തളി ഗ്രാമപഞ്ചായത്തിലെ കക്കംപാറയിലാണ് ബോംബേറുണ്ടായത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി-ആര്‍എസ്എസ് ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

Share This Video


Download

  
Report form