The Virat Kohli and Anil Kumble's rift has come to its climax with Anil Kumble clearly stating that the skipper had reservations with his style and that their partnership was untenable.Virat Kohli is yet to comment on the ongoing tussle.
ഒരു വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റ് തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അനില്‍ കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും വിരമിച്ചതിന് പിന്നാലെയാണ് വിരാട് കോലി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തത്. എന്തായിരുന്നു ആ ട്വീറ്റില്‍ എന്നല്ലേ, അനില്‍ കുംബ്ലെയ്ക്ക് സ്വാഗതം പറഞ്ഞുകൊണ്ടായിരുന്നു ആ ട്വീറ്റ്. കോലിയുടെ പക്വതയുടെ ചോദ്യം ചെയ്യുന്ന ആരാധകരുടെ പ്രതികരണങ്ങളും കാണാം..
ഹൃദയപൂര്‍വ്വമായ സ്വാഗതം അനില്‍ കുംബ്ലെ സാര്‍. നിങ്ങളോടൊപ്പം കളിക്കാനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് മഹത്തായ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു - ഇതാണ് വിരാട് കോലി ഒരു വര്‍ഷം മുമ്പ് ഇട്ട ട്വീറ്റ്. കൃത്യമായി പറഞ്ഞാല്‍ 2016 ജൂണ്‍ 23ന്. അനില്‍ കുംബ്ലെയെ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായി തീരുമാനിച്ചതിന് തൊട്ടമുമ്പായിരുന്നു ഇത്.