ഗസ്സയിലും ലബനാനിലും കൂട്ടക്കൊലകൾ തുടരുന്നതിനിടെ വൻതിരിച്ചടി നേരിട്ട് ഇസ്രായേൽ സൈന്യം. ലബനാനിൽ 10 സൈനികരും ഗസ്സയിൽ മൂന്ന് സൈനികരും കൊല്ലപ്പെട്ടു. ഇസ്രായേലിൽ സൈനിക ക്യാമ്പിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണാക്രമണമുണ്ടായി. വടക്കൻ ഗസ്സയിൽ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. ലബനാനിൽ മൂന്ന് മാധ്യമപ്രവർത്തകരെ ഇസ്രായേൽ സൈന്യം വധിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുള്ളത്