ഗാസ മുനമ്പില്‍ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങള്‍ സൈനികര്‍ കണ്ടെടുത്തതിന് പിന്നാലെ ഇസ്രായേലിലുടനീളം വന്‍ പ്രതിഷേധം. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ് എന്ന് തെരുവിലിറങ്ങിയ പതിനായിരങ്ങള്‍ പറഞ്ഞു. ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സര്‍ക്കാരും വേണ്ടത്ര ശ്രമിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
~ED.22~PR.322~HT.24~