രാജ്യത്തെ പ്രമുഖ ടിഎംടി സ്റ്റീല്‍ നിര്‍മ്മാതാക്കളായ ജിന്‍ഡാല്‍ പാന്തര്‍ ടിഎംടി റീബാര്‍സ്, കല്ലട്ര കോര്‍ എല്‍എല്‍പിയുമായി കേരളത്തിലെ മൊത്ത വ്യാപാരത്തിന് കരാര്‍ ഒപ്പുവെച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജിന്‍ഡാല്‍ പാന്തര്‍ ടിഎംടി എവിപിയും നാഷണല്‍ സെയില്‍സ് മാനേജരുമായ അഭിനവ് കുമാറും, കല്ലട്ര കോര്‍ ഉടമകളായ റസീം കാര്യക്കാരന്‍, ഇബ്രാഹിം കല്ലട്ര എന്നിവരും ധാരണാപത്രം കൈമാറി