മലപ്പുറം എടക്കരയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ മർദിച്ചതായി പരാതി. ചുങ്കത്തറ സ്പെഷ്യൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജിബിനാണ് മർദനമേറ്റത്. ഇലക്ട്രിക്ക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു വീട്ടിൽ കയറിയതിന്റെ പേരിലാണ് മർദിച്ചതെന്ന് ജിബിന്റെ പിതാവ് പറഞ്ഞു.