ദേശീയ സംസ്ഥാന പാതയോരങ്ങളിൽ അപകടാവസ്ഥയിലുള്ള പാറക്കല്ലുകൾ നീക്കം ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടുക്കി കരിമ്പന് സമീപത്ത് ഇളകി നിൽക്കുന്ന പാറകൾ എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു