ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ പൊലീസ് സംഘം കേസ് അന്വേഷിക്കും. അന്വേഷണത്തിന്റെ നേതൃത്വം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെ വഹിക്കും. കേസിലെ ഒന്നാംപ്രതി അനിൽ ഇസ്രായേലിൽ ആശുപത്രിയിലാണെന്ന് സൂചന.