എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വീണ്ടും സിപിഎം. വെള്ളാപ്പള്ളി ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചുവെന്നും ഗുരുദർശനം തന്നെയാണോ വെള്ളാപ്പള്ളി പിന്തുടരുന്നത് എന്ന് എസ്എൻഡിപിക്കാർ ആലോചിക്കണമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.