അഫ്ഗാനിസ്താൻ താരം ഗുൽബാദിൻ നൈബിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളും വിമർശനവുമുയരുന്നു. ബംഗ്ലാദേശ്- അഫ്ഗാൻ മത്സരത്തിന്റെ 12-ഓവറിൽ സ്ലിപിൽ ഫീൽഡ് ചെയ്യുന്നതിനിടെഗുൽബദിൻ പേശിവലിവോടെ വീണിരുന്നു. അൽപസമയം കളിതടസപ്പെട്ടതിന് പിന്നാലെ മഴയുമെത്തി. ഇതിനിടെയാണ് കോച്ച് ജൊനാഥൻ ട്രോട്ട് കളി പതുക്കെയാക്കാൻ ആവശ്യപ്പെട്ടുള്ള ദൃശ്യം പുറത്തുവരുന്നത്. മഴമാറി കളിതുടങ്ങിയതോടെ ഗുൽബദിനും വേദനമാറി തിരിച്ചെത്തി