വയനാട് കേണിച്ചിറയിലെ കടുവയെ കടുവയെ മയക്കുവെടിവെക്കാൻ നിർദേശം നൽകി വനംമന്ത്രി എകെ ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി റിപോർട്ട് തേടി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായി നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. പനമരം - ബത്തേരി റോഡ് ആണ് ഉപരോധിക്കുന്നത്.