ടി-ട്വന്റി ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ അവസാന മത്സരം ഇന്നലെ മഴ മൂലം ഉപേക്ഷിച്ചു. കാനഡയുമായുള്ള മത്സരം ഉപേക്ഷിച്ചതോടെ നാലു മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് ആണ് ഇന്ത്യയ്ക്ക് പ്രാഥമിക റൗണ്ടിൽ നേടാൻ ആയത്. 20ന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ സൂപ്പർ എയ്റ്റിലെ ആദ്യ മത്സരം