പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് ആരംഭിക്കും. ബാർകോഴ വിവാദം അടിയന്തര പ്രമേയമായി നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിവാദം ചർച്ച ചെയ്യണമോ എന്ന കാര്യത്തിൽ സർക്കാർ രാവിലെ തീരുമാനം എടുക്കും. അടിയന്തര പ്രമേയം ഒഴിവാക്കണെമെന്നുള്ള സെക്രട്ടറിയേറ്റിന്റെ ആവശ്യവും പ്രതിപക്ഷം തള്ളി