ചത്തീസ്ഗഢിലെ റായ്പൂരിനടുത്ത് പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ തല്ലിക്കൊന്നു. ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ ചാന്ദ് മിയാൻ, ഗുദ്ദു ഖാൻ എന്നിവരാണ് ക്രൂരമായ മർദനത്തിരയായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഗോരക്ഷാ സേനയാണ് അക്രമത്തിന് പിന്നിൽ. ട്രക്ക് തടഞ്ഞുനിർത്തി അക്രമിച്ച ശേഷം പാലത്തിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്