പത്തനംതിട്ട അടൂർ മിത്രപുരത്തെ അനധികൃത മണ്ണെടുപ്പിൽ സ്ഥലം ഉടമക്കെതിരെ നിയമനടപടിക്ക് കലക്ടറുടെ നിർദേശം. അപകട ഭീഷണിയുള്ള വീടിന് സ്വകാര്യ വ്യക്തി തന്നെ സംരക്ഷണഭിത്തി നിർമ്മിക്കണം. കുടുംബത്തെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും കളക്ടർ നിർദ്ദേശം നൽകി. ഏതു നിമിഷവും തകർന്ന് വീഴാവുന്ന വീട്ടിലാണ് കാഴ്ചാപരിമിതിയുള്ള ശിലാസും മകൻ സാജനും കഴിയുന്നത്