സൗദി അരാംകോയുടെ രണ്ടാഘട്ട ഓഹരി വിൽപ്പന ഞായറാഴ്ച ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പത്ത് ബില്യൺ ഡോളറിന്റെ ഓഹരികളാണ് പബ്ലിക് ഓഫറിങ്ങിലൂടെ വിറ്റഴിക്കുക. നിലവിലെ ഓഹരി വിലയിൽ നിന്നും പത്ത് ശതമാനം കിഴിവോടെയാണ് പുതിയ ഓഹരികൾ വിൽക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാൻ അവസരമുണ്ടാകും