ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ച് നടന്ന കോടികളുടെ നികുതി വെട്ടിപ്പിന് പിന്നിൽ ആസൂത്രിത നീക്കം. അതിഥി തൊഴിലാളികളിൽ നിന്നും തന്ത്രപൂർവ്വം വാങ്ങിയെടുത്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജി എസ് ടി രജിസ്ട്രേഷനുകൾ സ്വന്തമാക്കിയാണ് തട്ടിപ്പ് നടത്തിയത്. 1170 കോടി രൂപയുടെ വ്യാപാരമാണ് ഇത്തരം രജിസ്ട്രേഷനുകളിലൂടെ നടന്നത്.