റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് രണ്ടാം ഭേദഗതി റെഗുലേഷൻ കരടിന്മേൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് പൊതു തെളിവെടുപ്പ് നടത്തും. മാർച്ച് 20ന് നടത്തിയ ആദ്യ തെളിവെടുപ്പ് സോളാർ സ്ഥാപിച്ചവരുടെ എതിർപ്പുമൂലം പൂർത്തിയാക്കാൻ ആയില്ല. സോളാർ ഉപഭോക്താക്കൾക്ക് നിലവിലെ നെറ്റ് മീറ്ററിംഗ് രീതി മാറ്റി ഗ്രോസ് മീറ്ററും രീതി നടപ്പിലാക്കുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനിടയാക്കിയത്