കോട്ടയം വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുത്തു. തമിഴ്നാട് സ്വദേശി പാണ്ടി ദുരൈയുമായാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കോൺക്രീറ്റ് മിക്സിങ് യന്ത്രം പ്രവർത്തിപ്പിച്ച് ഇയാൾ അസം സ്വദേശിയെ കൊലപ്പെടുത്തിയത്.