റാഗിംഗ് തടയാൻ സംവിധാനവുമായി സർക്കാർ ജില്ലാടിസ്ഥാനത്തിൽ ആൻ്റി റാഗിംഗ് സെൽ സ്ഥാപിക്കും. യുജിസിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ജില്ലാ കളക്ടർ സെല്ലിന്റെ അധ്യക്ഷൻ. ഏഴംഗങ്ങളുള്ള സമിതിയിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ. അടുത്ത അക്കാദമിക വർഷം പ്രവർത്തനമാരംഭിച്ചേക്കും.