പാലക്കാട് ലഹരി മാഫിയ സംഘം പള്ളി ഇമാമിനെ മർദിച്ചതായി പരാതി. പുതുപ്പള്ളി തെരുവിലെ കരീം നഗറിലാണ് സംഭവം. പ്രദേശത്ത് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ തങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പള്ളി കമ്മിറ്റി പരാതി നൽകി.