പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും സ്ഥാനാർഥിയുമായ അധീർ രഞ്ജൻ ചൗധരി. ഗവർണറുടെ നൂറുകണക്കിന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ മമത ബാനർജി മൗനം പാലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബഹറാംപുരിൽ ക്രിക്കറ്റ് താരം യുസുഫ് പഠാനാണ് അധീറിന്റെ എതിരാളി. ഒരു സെലിബ്രിറ്റിയേയും ഭയക്കുന്നില്ലെന്ന് അധീർ രഞ്ജൻ ചൗധരി.