പ്രീമിയർ ലീഗിൽ ആഴ്സണലിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ബോൺമൗത്തിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണലിന്റെ ജയം.ആഴ്സണലിനായി ബുകായോ സാകയും, ട്രോസാർഡും, ഡെക്ലാൻ റൈസും ഗോൾ നേടി. ജയത്തോടെ 83 പോയിന്റുമായി ആഴ്സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരും. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വോൾവ്സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.സിറ്റിക്കായി ഏർലിങ് ഹാലൻഡ് നാല് ഗോളുകൾ നേടി.