ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം നീറ്റ്-യു.ജി എൻട്രൻസ് ടെസ്റ്റ് ഇന്ന്.
ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20 വരെ ആണ് പരീക്ഷ. ഒന്നരമണിക്ക് ശേഷം എത്തുന്ന പരീക്ഷാർത്ഥികളെ പ്രവേശിപ്പിക്കില്ല. സംസ്ഥാനത്ത് ആകമാനം 16 പരീക്ഷാ കേന്ദ്രങ്ങൾ ആണ് ഉള്ളത്. 1,44,949 പേർ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാൾ പതിനായിരത്തോളം കുട്ടികളുടെ വർദ്ധനവ് ഇക്കുറി ഉണ്ട്. മൊത്തം കണക്കെടുത്താൽ പരീക്ഷാർഥികളുടെ എണ്ണത്തിൽ ആറാമതാണു കേരളം. രാജ്യത്താകമാനം 557 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 24 ലക്ഷത്തോളം കുട്ടികൾ ഇന്ന് നീറ്റ് എഴുതും