ഇ.പി ജയരാജൻ നൽകിയ ഗൂഢാലോചന പരാതി പൊലീസ് അന്വേഷിക്കുക, കേസ് രജിസ്റ്റർ ചെയ്യാതെ

MediaOne TV 2024-05-05

Views 7

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ നൽകിയ ഗൂഢാലോചന പരാതി പൊലീസ് അന്വേഷിക്കുക, കേസ് രജിസ്റ്റർ ചെയ്യാതെ. പ്രാഥമിക അന്വേഷണം നടത്തി, പരാതിയിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ കേസെടുക്കാവൂ എന്നാണ് സംസ്ഥാന പൊലീസ് മേധാവി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയിരിക്കുന്ന നിർദേശം. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ വെച്ച് ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുക. ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, ടി.ജി നന്ദകുമാർ, കോൺഗ്രസ് നേതാവ് കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി. ആക്കുളത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള വിവാദമായതിനാലാണ് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS