കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം ചെയ്യുന്ന ഐസിയു പീഡനകേസിലെ അതിജീവിതയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റിനെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ പ്രതിഷേധം