പ്രകാശ് ജാവഡേക്കറേ കണ്ടതിനുശേഷം തുടർചർച്ചകളുണ്ടായിട്ടില്ലെന്ന് സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. ബിജെപിയിലേക്ക് പോവില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും രാജേന്ദ്രൻ. തന്നെയും കുടുംബത്തെയും ആരും ഭീഷണിപ്പെടുത്തി സിപിഎമ്മിൽ നിർത്തിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.